Skip to main content

ഇ-നിയമസഭ പദ്ധതി മാധ്യമ പ്രവർത്തകരെ പരിചയപ്പെടുത്തി

കേരള നിയമസഭയെ കടലാസ് രഹിത സഭയാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഇ നിയമസഭ പദ്ധതി മാധ്യമപ്രവർത്തകരെ പരിചയപ്പെടുത്തുന്നതിനും അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനും പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മീഡിയ ഗാലറിയിൽ ഒരുക്കേണ്ട സംവിധാനങ്ങൾ ചർച്ച ചെയ്തു. ജനുവരി 29ന് തുടങ്ങുന്ന സഭയിൽ ഇ നിയമസഭ സംവിധാനം നടപ്പാക്കും. ജൂലൈയ്ക്കുള്ളിൽ പൂർണ സജ്ജമാകും. നിയമസഭാ സാമാജികർക്കും മാധ്യമപ്രവർത്തകർക്കും നിയമസഭയിൽ ഓപ്പൺ ട്രെയിനിംഗ് റൂമുണ്ടാവുമെന്ന് സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ഐ. ടി വിഭാഗമായ യു. എൽ. ടി. എസ് ആണ് നിയമസഭയിൽ സംവിധാനം ഏർപ്പെടുത്തുന്നത്. യു. എൽ. ടി. എസ് പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
പി.എൻ.എക്സ്.398/2020

date