Post Category
കില പരിശീലനം ആരംഭിച്ചു
കൊട്ടാരക്കര കില -ഇ .ടി .സി യുടെ നേതൃത്വത്തില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനപ്രധിനിധികള്‍ക്കും പരിശീലനം ആരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. പി ബാലഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കില-ഇ.ടി.സി പ്രിന്‍സിപ്പല്‍ ജി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ചിറക്കടവ്, വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ഇന്ന്(ജനുവരി 24) നെടുംകുന്നം, കറുകച്ചാല്‍ ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ക്കും നാളെ (ജനുവരി 25) കങ്ങഴ ,വാഴൂര്‍ ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ക്കുമാണ് പരിശീലനം.
date
- Log in to post comments