Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

    പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ അഞ്ച്, ആറ് ക്ലാസുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മാത്രമുളള ഇടുക്കി, പൂക്കോട് സ്കൂളുകളില്‍ ആറാം ക്ലാസിലേക്കും മറ്റു സ്കൂളുകളില്‍ പട്ടികജാതിയിലും ഇതര വിഭാഗങ്ങളിലുമുള്ള കുട്ടികള്‍ക്ക്   അഞ്ചാം ക്ലാസിലേക്കുമാണ്  പ്രവേശനം.  പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

     അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷ  ഫോറവും വിശദവിവരങ്ങളും കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസ്, മേലുകാവ്/പുഞ്ചവയല്‍/വൈക്കം ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസുകള്‍, ജില്ലാ-താലൂക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും രേഖകളും ഫെബ്രുവരി 15നകം നല്‍കണം

date