Skip to main content

ബഹുസ്വരതയും അഖണ്ഡതയും സംരക്ഷിച്ച് അത്മാഭിമാനം ഉയര്‍ത്തിക്കാട്ടണം: മന്ത്രി ഡോ. കെ.ടി. ജലീല്‍ ജില്ലാ ആസ്ഥാനത്ത് പ്രൗഢമായ റിപ്പബ്ലിക് ദിനാഘോഷം

രാഷ്ട്രത്തിന്റെ ആത്മാവായ ബഹുസ്വരതയും അഖണ്ഡതയും സംരക്ഷിച്ചു ആത്മാഭിമാനം ഉയര്‍ത്തിക്കാട്ടാന്‍ ഓരോ പൗര•ാര്‍ക്കുമാവണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍. മലപ്പുറത്ത് എം.എസ്.പി. ആസ്ഥാനത്തു റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ ആമുഖം ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ സന്ദേശം. ബഹുസ്വരത നിലനിര്‍ത്തി മുന്നിലേക്കു കുതിച്ച ചരിത്രമാണ് ഭരതത്തിന്റേത്. ഇതു തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഓരോ ഘട്ടങ്ങളിലും ജനകീയ ശക്തി ചെറുത്തു തോല്‍പ്പിച്ചിട്ടുണ്ട്. 
നാനാത്വത്തിലെ ഏകത്വംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച രാജ്യമാണ് ഭാരതം. മതപരവും ഭാഷാപരവുമായ വൈവിധ്യങ്ങള്‍ നിലനിര്‍ത്തി സമത്വവും തുല്യ നീതിയും പൗര•ാര്‍ക്കുറപ്പാക്കാന്‍ ഭരണഘടന സുപ്രധാന ഘടകമായി വര്‍ത്തിക്കുന്നു. ഇന്ത്യയുടെ ഭരണഘടന മുന്‍നിര്‍ത്തി ബഹുസ്വരത സംരക്ഷിക്കാന്‍ ലോക രാജ്യങ്ങളെല്ലാം മുന്നോട്ടു വരുമ്പോള്‍ പൗരത്വത്തെ കുറിച്ചും സമത്വത്തേയും തുല്യ നീതിയെച്ചൊല്ലിയും ജനത ആശങ്കപ്പെടുന്നതും അസ്വസ്ഥരാവുന്നതും ആശാവഹമല്ല. ബഹുസ്വരതക്കും അഖണ്ഡതക്കും കോട്ടമേല്‍ക്കുന്നത് രാജ്യത്തെയും ഭരണഘടന മൂല്യങ്ങളേയും ശിഥിലമാക്കുമെന്നു തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ആസ്ഥാനത്ത് പ്രൗഢമായ ആഘോഷ പരിപാടികളാണ് 71-ാം റിപ്പബ്ലിക് ദിനത്തിന്‍ നടന്നത്. രാവിലെ 8.30ന് എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ മന്ത്രി കെ.ടി. ജലീല്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് പരേഡ് പരിശോധിച്ചു. വിവിധ സേനകളുടെ ശക്തി വിളിച്ചോതുന്നതായിരുന്നു റിപ്പബ്ലിക് ദിന പരേഡ്. എം.എസ്.പി. ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍ കെ. രാജേഷ് പരേഡ് നയിച്ചു. എം.എസ്.പി. ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. എം.എസ്.പി, പ്രാദേശിക പോലീസ്, സായുധ റിസര്‍വ് പോലീസ്, വനിതാ പോലീസ്, അഗ്‌നി രക്ഷാ സേന, എക്സൈസ്, വനം വകുപ്പുകള്‍, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട്, ഗൈഡ്, റെഡ്ക്രോസ് കേഡറ്റുകള്‍ തുടങ്ങി 39 പ്ലറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു.
സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി കെ.ടി. ജലീല്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. ആഘോഷങ്ങള്‍ക്കു തുടക്കമിട്ട് സിവില്‍ സ്റ്റേഷനില്‍ നിന്നു പരേഡ് ഗ്രൗണ്ടിലേക്ക് വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ അണിനിരന്ന പ്രഭാതഭേരി വര്‍ണ്ണാഭമായി. പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്ക്, ജില്ലാ പോലീസ് മേധാവിയും എം.എസ്.പി. കമാന്‍ഡറുമായ യു. അബ്ദുള്‍ കരീം, എ.ഡി.എം. എന്‍.എം. മെഹറലി, നലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നടന്നു.
 

date