Skip to main content
തൊടുപുഴ  ജില്ലാ കോടതി അങ്കണത്തിൽ ഇടുക്കി ജില്ലാ ജഡ്ജി മുഹമ്മദ് വസീം ദേശീയ പതാക ഉയർത്തുന്നു.

തൊടുപുഴയിൽ ..

 

 

71 മത് റിപ്പബ്ലിക് ദിനം തൊടുപുഴ ജില്ലാ കോടതിയിൽ സമുചിതമായി ആഘോഷിച്ചു. ജില്ലാ കോടതി അങ്കണത്തിൽ ഇടുക്കി ജില്ലാ ജഡ്ജി മുഹമ്മദ് വസീം ദേശീയ പതാക ഉയർത്തി. മുതലക്കോടം സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ മാർച്ച് പാസ്റ്റിന്  ജില്ലാ ജഡ്ജി അഭിവാദ്യം സ്വീകരിച്ചു. ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് ജോളി ജെയിംസ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. സുദീപ്, അഡീഷണൽ ഗവൺമെൻറ് പ്ലീഡർ മനോജ് കുര്യൻ, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ എ.വി. ടെല്ലസ്, ജില്ലാകോടതി ശിരസ്തദാർ, കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് കെ.ജി. സജിമോൻ തുടങ്ങിയവർ സന്ദേശങ്ങൾ നൽകി. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക്  ജില്ലാ ജഡ്ജി സമ്മാനദാനം നടത്തി. ചടങ്ങിനോടനുബന്ധിച്ച് ദേശഭക്തി ഗാനാലാപനവും വിവിധ കലാപരിപാടികളും നടന്നു.   ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം. പിള്ള നന്ദി പ്രകാശിപ്പിച്ചു.

date