കുഷ്ഠരോഗ നിര്‍മാര്‍ജ്ജന ദിനാചരണം
ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം സെന്റ്മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കുഷ്ഠരോഗികളെ കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കുന്ന അശ്വമേധം പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടു പോവുകയാണെന്ന് മന്ത്രി പറഞ്ഞു. കുഷ്ഠരോഗ ബാധിതരെ ആരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനും കുഷ്ഠരോഗത്തിനെതിരായ ബോധവല്‍ക്കരണം നല്‍കുന്നതിനും പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വി.കെ പ്രശാന്ത് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുഷ്ഠരോഗ നിര്‍മാര്‍ജ്ജന ദിന പ്രതിജ്ഞ എം.എല്‍.എ ചൊല്ലിക്കൊടുത്തു. പൊതുജനാരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രീത പി.പി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 83/2020)
- Log in to post comments