Post Category
അനുമതി ഉത്തരവ് വാങ്ങണം
പോസ്റ്റ്മെട്രിക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനു ലഭ്യമായ അപേക്ഷകള്‍ എല്ലാ സ്ഥാപനമേധാവികളും സമയബന്ധിതമായി അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കി അനുമതി ഉത്തരവ് വാങ്ങണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ക്ലെയിം സ്റ്റേറ്റ്മെന്റ് നല്‍കി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കുടിശ്ശിക ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എത്രയും വേഗം ലഭ്യമാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 90/2020)
date
- Log in to post comments