Skip to main content

ജില്ലാ വികസനോത്സവം എന്‍ട്രികള്‍ ക്ഷണിച്ചു

 

    ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ കഴിഞ്ഞ നാലരവര്‍ഷം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനായി ഫെബ്രുവരി 22 മുതല്‍ 25വരെ പുത്തിരിക്കണ്ടം മൈതാനിയില്‍ ജില്ലാ വികസനോത്സവം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൃഷി, ജലസംരക്ഷണം, ശുചിത്വം, ആരോഗ്യം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, കല, സാംസ്‌കാരികം എന്നീ മേഖലകള്‍ അടിസ്ഥാനമാക്കിയുള്ള പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി റിയാലിറ്റി ഷോ നടത്തും. താത്പര്യമുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ അതത് മേഖലകളില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികളുടെ ലഘു വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി ഫെബ്രുവരി 10.
     (പി.ആര്‍.പി. 111/2020)

date