Skip to main content

അഗ്‌നിരക്ഷാ നിലയത്തിന് അത്യാധുനിക  ഉപകരണങ്ങള്‍ നല്‍കി

 

    പാറശ്ശാല അഗ്‌നിരക്ഷാ നിലയത്തിന് അത്യാധുനിക ഉപകരങ്ങണള്‍ വാങ്ങിനല്‍കി പാറശ്ശാല ഗ്രാമ പഞ്ചായത്ത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന അത്യാധുനിക രക്ഷാ ഉപകരണങ്ങളാണ് വാങ്ങി നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച വിതരണതോദ്ഘാടന ചടങ്ങ് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫയര്‍ ഓഫീസര്‍ എം.എസ് സുവി ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. പാറശ്ശാല ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആര്‍.സുകുമാരി, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. സലൂജ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ സുരേഷ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 136/2020)

 

date