തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 19)
പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡില്‍ നിന്നും വിരമിച്ച ഭൂരഹിതരും ഭവന രഹിതരുമായ ശ്രീലങ്കന്‍ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 19) തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ആര്‍ പി എല്ലിന്റെ ഉടമസ്ഥതയിലുള്ള കുളത്തൂപ്പുഴ, തിങ്കള്‍ക്കരിക്കം ആലുംപൊയ്ക പ്രദേശത്തെ ഭൂമിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
വൈകിട്ട് നാലിന് കുളത്തൂപ്പുഴ കൂവക്കാട് എസ്റ്റേറ്റ് മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ വനം വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയാകും. അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ്, ആര്‍ പി എല്‍ മാനേജിംഗ് ഡയറക്ടര്‍ സുനീല്‍ പമിഡി, ഭവനം ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ ജി എല്‍ മുരളീധരന്‍, ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, ട്രഷറര്‍ സജിമോന്‍ ആന്റണി, പുനലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ രാജശേഖരന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി ലൈലാ ബീവി, സുഷ ഷിബു, കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രസിഡന്റ് എസ് ജയമോഹന്‍, എസ് രാജീവന്‍, ജോര്‍ജ്ജ് മാത്യൂ, മുന്‍ എം എല്‍ എ മാരായ പി എസ് സുപാല്‍, പുനലൂര്‍ മധു, ജനപ്രതിനിധികളായ കെ ആര്‍ ഷീജ, മിനി റോയി, സാബു എബ്രഹാം, ജി സിന്ധു, എല്‍ ഡി ദിവ്യ, വിവിധ സംഘടനാ നേതാക്കളായ സി അജയപ്രസാദ്, കെ ജി അനില്‍കുമാര്‍, എരൂര്‍ സുഭാഷ്, ടി അജയന്‍, എം നാസര്‍ഖാന്‍, സി വിജയകുമാര്‍, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ആര്‍ പ്രമോദ്, ആര്‍ പി എല്‍ കുളത്തൂപ്പുഴ എസ്റ്റേറ്റ് മാനേജര്‍ ആര്‍ ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments