തൃക്കോവില്‍വട്ടം - നെടുമ്പന കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ (ഫെബ്രുവരി 20)
തൃക്കോവില്‍വട്ടം - നെടുമ്പന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 20) ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. വൈകിട്ട് നാലിന് കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ ബി അശോക്, ടെക്‌നിക്കല്‍ മെമ്പര്‍ ടി രവീന്ദ്രന്‍, ജല അതോറിറ്റി ബോര്‍ഡ് അംഗം ചെറ്റച്ചല്‍ സഹദേവന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ്, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ സുലോചന, വൈസ് പ്രസിഡന്റ് ജലജകുമാരി, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍, വൈസ് പ്രസിഡന്റ് എല്‍ അനിത, ജില്ലാ പഞ്ചായത്തംഗം ഷേര്‍ലി സത്യദേവന്‍, മറ്റ് ജനപ്രതിനിധികളായ ജോര്‍ജ്ജ് മാത്യൂ, പി ഗീതാദേവി, പുത്തൂര്‍ രാജന്‍, ബീനാറാണി, ഷീലാകുമാരി, ലാലാ ആറാട്ടുവിള, എം ഷൈലജ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments