Skip to main content

ചുമര്‍ ചിത്രരചനാ മത്സരം; അപേക്ഷിക്കാം

ദേശാന്തര വനിതാ ദിനത്തോടനുബന്ധിച്ച് വനിത ശിശുവികസന വകുപ്പ് മുഖേന മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചുവരെ ജില്ലാതലത്തില്‍ ചുമര്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കും. അഞ്ച് ടീമുകളെ തിരഞ്ഞെടുക്കും. ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യപരവുമായ മാര്‍ഗങ്ങളും സംവിധാനങ്ങളും എന്ന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുള്ള വിഷയങ്ങളാണ് ചുമര്‍ ചിത്രരചനയില്‍ ഉണ്ടാകേണ്ടത്. ചുമര്‍ ചിത്രരചനയ്ക്ക് മുമ്പായി മത്സരാര്‍ഥികളില്‍ നിന്നും ഡിസൈന്‍ അംഗീകരിച്ചതിന് ശേഷം മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. കക്ഷി രാഷ്ട്രീയം, മതം എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ പാടില്ല. താത്പര്യമുള്ളവര്‍ അപേക്ഷ ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയം, കൊല്ലം, ഐ സി ഡി എസ്, കൊല്ലം അര്‍ബന്‍-1, സ്റ്റേഡിയം കോംപ്ലക്‌സ്, കന്റോണ്‍മെന്റ് പി ഒ, കൊല്ലം വിലാസത്തില്‍ ഫെബ്രുവരി 25 നകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 9446282069 നമ്പരില്‍ ലഭിക്കും. ഇ- മെയില്‍ വിലാസം -  dwcdoklm@gmail.com    .

date