രജിസ്‌ട്രേഷന്‍ നാളെ (ഫെബ്രുവരി 19) മുതല്‍ തൊഴിലും സേവനങ്ങളും വിരല്‍തുമ്പില്‍
ദൈനംദിന ജീവിതത്തില്‍ സാങ്കേതികവും അല്ലാത്തതുമായ ജോലികള്‍ക്ക് തൊഴിലാളികളെ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നിലനില്‍ക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ആപ്. ആവശ്യക്കാര്‍ക്ക് സേവന ദാതാക്കളുടെ സേവനം ഇടനിലക്കാര്‍ ഇല്ലാതെ ലഭ്യമാകുന്നതിന് തൊഴിലും നൈപുണ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രജിസ്‌ട്രേഷന്‍ നടത്തുക.
ജില്ലയില്‍ വിവിധ താലൂക്കുകളില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന്റെ ആദ്യ പടിയായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന സേവനദാതാക്കള്‍ക്ക് ഫെബ്രുവരി 19 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാം. ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, തെങ്ങുകയറ്റക്കാര്‍, കാര്‍പ്പെന്റര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, പെയിന്റര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നടത്താം.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഔപചാരിക വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ പഞ്ചായത്ത് അംഗങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
- Log in to post comments