Skip to main content

ചന്ദന തടി ചില്ലറ വില്പന

ചന്ദനത്തടി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കോന്നി തടി ഡിപ്പോയില്‍ ചന്ദന തടിയുടെ ചില്ലറ വില്‍പ്പന ആരംഭിച്ചു. ക്ലാസ്-നാല് ഗോട്ട്‌ല (കിലോ ഗ്രാമിന് 19,598 രൂപ), ക്ലാസ് - നാല്  ബാഗ്രാദാദ് (കിലോ ഗ്രാമിന് 16055 രൂപ),  ക്ലാസ്-14 സാപ്‌വുഡ് ബില്ലറ്റ് (കിലോ ഗ്രാമിന് 1507 രൂപ) എന്നിവയാണ് വില്‍പ്പന നടത്തുന്നത്. 50 ഗ്രാം, 100 ഗ്രാം, 200 ഗ്രാം, 500 ഗ്രാം,  600 ഗ്രാം, 1 കിലോഗ്രാം വരെയുള്ള ചന്ദനതടികള്‍ ആധാര്‍ കാര്‍ഡ്/പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കി വ്യക്തികള്‍ക്ക് വാങ്ങാം. ആരാധനാലയങ്ങള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. ആരാധനാലയങ്ങള്‍ ബന്ധപ്പെട്ട ഭാരവാഹികളുടെ കത്തും സ്ഥാപനങ്ങള്‍ അംഗീകൃത ലൈസന്‍സും ഹാജരാക്കണം. വിശദ വിവരങ്ങള്‍ 0468-2247927(കോന്നി ഡിപ്പോ) നമ്പരില്‍ ലഭിക്കും.

date