Post Category
പുതിയ ഐ ടി ഐ ആര്‍ പി എല്‍ എസ്റ്റേറ്റില്‍
ബഡ്ജറ്റില്‍ പുതുതായി പ്രഖ്യാപിച്ച അഞ്ച് ഐ ടി ഐ കളില്‍ ഒന്ന് കുളത്തുപ്പുഴ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡില്‍ സ്ഥാപിക്കുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. ആര്‍ പി എല്ലിലെ 1500 ഓളം കുടുംബങ്ങളില്‍ നിന്നുള്ള വിദ്യര്‍ഥികള്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണന നല്‍കും. സാങ്കേതിക പരിശീലനം ആര്‍ജിക്കാനും തൊഴിലവസരം നേടാനും ഇതുവഴി സാധിക്കും. ജൂണ്‍ മാസത്തോടെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്ന വിധമാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത് - മന്ത്രി പറഞ്ഞു.
ആര്‍ പി എല്ലില്‍ തോട്ടം തൊഴിലാളി ഭവന പദ്ധതി നിര്‍മാണോദ്ഘാടന ചടങ്ങിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.
date
- Log in to post comments