Post Category
വൈദ്യുതി ആനുകൂല്യത്തിന് അപേക്ഷിക്കാം
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക ആവശ്യത്തിനുള്ള സൗജന്യ ഇലക്ട്രിസിറ്റി കണക്ഷന്‍ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് തുടര്‍ ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷിക്കാം. തനത് വര്‍ഷത്തെ കരമടച്ച രസീത് സഹിതം കണക്ഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷ ഫെബ്രുവരി 24 നകം കൃഷിഭവനില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ 0474-2590572, 9496769074 എന്നീ നമ്പരുകളില്‍ ലഭിക്കും.
date
- Log in to post comments