Skip to main content
എകണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തയ്യാറാക്കിയ 'പ്രാദേശിക വികസനത്തിനുള്ള അടിസ്ഥാന സ്ഥിതി വിവരക്കണക്കുകള്‍' ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു.

വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി  അംഗീകാരം

    തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ആസൂത്രണഭവനിലെ ഡോ.എ.പി.ജെ ഹാളില്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളായ പനമരം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, ഗ്രാമപഞ്ചായത്തുകളായ എടവക, മുള്ളങ്കൊല്ലി, കോട്ടത്തറ, മുട്ടില്‍, നൂല്‍പ്പുഴ, പൂതാടി, പുലപ്പള്ളി, തവിഞ്ഞാല്‍, പൊഴുതന, നെന്മേനി തുടങ്ങി 13 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ അംഗീകരിച്ചു. യോഗത്തില്‍ എകണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തയ്യാറാക്കിയ 'പ്രാദേശിക വികസനത്തിനുള്ള അടിസ്ഥാന സ്ഥിതി വിവരക്കണക്കുകള്‍' എന്ന തദ്ദേശ ഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകളുടെ പ്രകാശനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date