Skip to main content

കാത്തിരിക്കുന്നത് കലകളുടെ ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍

 

    ഉത്സവം 2020 ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത് നാട്ടുപഴമ തുളുമ്പുന്ന കലകളുടെ ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍. ഫെബ്രുവരി 22ന് രംഗകലോത്സവത്തോടെ ഉത്സവത്തിന് തിരശ്ശീല ഉയരും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിറയും പൂതനും, വെളിച്ചപ്പാടുതുള്ളല്‍, നാടന്‍പാട്ട്, വില്‍കലാമേള, അര്‍ജുന നൃത്തം, കരിങ്കുട്ടി തോറ്റം, തിരിയുഴിച്ചില്‍ വട്ടമുടി വേല, മുടിയാട്ട്, തിടമ്പ് നൃത്തം കാക്കാരിശ്ശി നാടകം, പൂരക്കളി, ബാംബൂ സിംഫണി എന്നീ കലാരൂപങ്ങള്‍ മടവൂര്‍പാറയില്‍ അരങ്ങേറും.  ഫെബ്രുവരി 23 മുതല്‍ ആദിവേടന്‍പാട്ട്, ചവിട്ടുനാടകം, കളമെഴുത്തും പുള്ളുവന്‍പാട്ടും, പടയണി, തോറ്റംപാട്ട്, വില്‍മേള, പാക്കനാര്‍തുള്ളല്‍, പൊറാട്ടുകളി, വട്ടമുടിയാട്ടം, കരിങ്കളിയാട്ടം എന്നിവ മ്യൂസിയം ബാന്റ് സ്റ്റാന്റ് വേദിയില്‍ നടക്കും. 
(പി.ആര്‍.പി. 149/2020)

date