Skip to main content

10 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കും: മന്ത്രി കെ കൃഷ്ണന്‍ കുട്ടി

  പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ലക്ഷം കുടുംബങ്ങള്‍ക്ക്    കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. തൃക്കോവില്‍വട്ടം - നെടുമ്പന കുടിവെള്ള പദ്ധതി കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഏഴര ലക്ഷം കുടുംബങ്ങളില്‍ കുടിവെളളം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യപ്രഭാഷണം നടത്തി. കേരള ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തൃക്കോവില്‍വട്ടം പഞ്ചായത്ത്  നെടുമ്പന പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍  ഉള്‍പ്പടെ 50,000 ജനങ്ങള്‍ക്ക് പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാകും.രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കിയത്. 27 കോടി രൂപയാണ് പദ്ധതി ചിലവ്.
തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് ജെ സുലോചന, നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍, തൃക്കോവില്‍വട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജാ കുമാരി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് മാത്യു, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കേരള ജല അതോറിറ്റി ദക്ഷിണമേഖല ചീഫ് എഞ്ചിനീയര്‍ ജി ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date