Skip to main content

ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് 2019'  പി. ശ്രീരാമകൃഷ്ണന്‍ ഏറ്റുവാങ്ങി

 

 'ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് 2019'  കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നും ഏറ്റുവാങ്ങി. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം ഉപരാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയത്.  മുന്‍ ലോകസഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ ചെയര്‍മാനായ പുരസ്‌കാര നിര്‍ണയ കമ്മിറ്റിയും ഭാരതീയ ഛാത്ര സന്‍സദ് ഗവേണിങ് കൗണ്‍സിലും ചേര്‍ന്നാണ്  കേരളത്തിന്റെ നിയമസഭാ സ്പീക്കറെ മികച്ചതായി തെരഞ്ഞെടുത്തത്.    

date