Skip to main content

തൊഴിലുറപ്പ് പദ്ധതി- നിര്‍മ്മാണ സാമഗ്രികളുടെ വില വ്യത്യാസം പരിഹരിക്കണം

    തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മാണത്തിനുപയോഗിക്കു എംസാന്റ് പോലുള്ള നിര്‍മ്മാണ സാമഗ്രികളുടെ നിലവിലുള്ള നിരക്ക് പ്രാദേശിക മാര്‍ക്കറ്റ് നിരക്കിന് അനുസൃതമായി പുതുക്കി നിശ്ചയിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെ് ജില്ലയിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ആവശ്യമുയിച്ചു. നിര്‍മ്മാണ സാമഗ്രികളുടെ നിരക്കിലെ വ്യത്യാസം മൂലം തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണ രംഗത്തെ പ്രതിസന്ധി ചര്‍ച്ചചെയ്യുതിന് ജോയ്‌സ് ജോര്‍ജ്ജ് എം.പി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ജനപ്രതിനിധികള്‍ ആവശ്യമുയിച്ചത്. കലക്‌ട്രേറ്റില്‍ ചേര്‍ യോഗത്തില്‍ ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ അധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റ് വില സംബന്ധിച്ചും തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിസന്ധി സംബന്ധിച്ച  റിപ്പോര്‍'ുകള്‍ തയ്യാറാക്കി അടിയന്തരമായി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുതിന് ബന്ധപ്പെ' ഉദ്യോഗസ്ഥരെയും ജില്ലാകലക്ടറെയും യോഗം ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, 'ോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

date