ദേശീയ വിര വിമുക്ത ദിനാചരണം ജില്ലതല ഉദ്ഘാടനം
ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് ഗവണ്മെന്റ് എല്‍. പി. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം നിര്‍വഹിച്ചു. ഒന്നുമുതല്‍ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വിരവിമുക്ത ഗുളികയായ ആല്‍ബെന്റസോള്‍ നല്‍കി. ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ് സാമൂഹ്യനീതി വകുപ്പ്, തദ്ദേശസ്വയം ഭരണ വകുപ്പ് എന്നിവയുടെ തുല്യ ഉത്തരവാദിത്തത്തിലാണ് പരിപാടി നടപ്പിലാക്കിയത്. എന്തെങ്കിലും കാരണവശാല്‍ കഴിക്കാന്‍ കഴിയാത്തവര്‍ സമ്പൂര്‍ണ വിര വിമുക്ത ദിനമായ മാര്‍ച്ച് മൂന്നിന് ആല്‍ബെന്റസോള്‍ കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ രാജിമോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത പി. പി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 156/2020)
- Log in to post comments