Skip to main content

സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം

 

    പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലും അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയ എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു, എം.എസ്.സി സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2020 ജനുവരി ഒന്നിന് 25 വയസ് പൂര്‍ത്തിയായവരാകണം അപേക്ഷകര്‍. പ്രായപരിധി 45 വയസ്. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപ ഹോണറേറിയം ലഭിക്കും. അവസാന തീയതി മാര്‍ച്ച് 10. അപേക്ഷ, നിയമനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0472-2812557.
(പി.ആര്‍.പി. 183/2020)

date