Post Category
ഗതാഗതം തടസപ്പെടും
ആലംകോട് മുതല്‍ നഗരൂര്‍ വരെ റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 1) നാളെയും ആലംകോട് മുതല്‍ നഗരൂര്‍ വരെ പൂര്‍ണമായും ഗതാഗതം തടസപ്പെടുമെന്ന് പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ആലംകോട് നിന്നും കിളിമാനൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ചാത്തമ്പറമ്പ്-നെടുമ്പറമ്പ്-നഗരൂര്‍ വഴി പോകണം. കിളിമാനൂര്‍ നിന്നും ആലംകോട് ഭാഗത്തേക്ക് പോകുന്നവരും ഈ റോഡ് ഉപയോഗിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 190/2020)
date
- Log in to post comments