എറണാകുളം അറിയിപ്പുകള്
പെട്രോളിയം ഉത്പന്നങ്ങള്‍ ഡിഫന്‍സ് ക്വാട്ടയില്‍
കാക്കനാട്: മറാത്ത ലൈറ്റ് റെജിമെന്റി (മറാത്ത എല്‍ഐ) ല്‍ യുദ്ധത്തില്‍ അപകടം സംഭവിച്ചവരുടെ ആശ്രിതര്‍, യുദ്ധ വിധവകള്‍, യുദ്ധത്തില്‍ അംഗവൈകല്യം സംഭവിച്ചവര്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് പെട്രോളിയം ഉത്പന്നങ്ങളുടെ ശാഖകള്‍ ഡിഫന്‍സ് ക്വാട്ട പ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി വിതരണം ചെയ്യും. അര്‍ഹരായ താത്പര്യമുളളവര്‍ വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍-0831 2402821.
ടെണ്ടര്‍ ക്ഷണിച്ചു
കാക്കനാട്: കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലുള്ള കാന്റീന്
2018-19 സാമ്പത്തിക വര്‍ഷത്തിലേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് (2018 ഏപ്രില്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെ) ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 12 ഉച്ചകഴിഞ്ഞ് മൂന്നു വരെ ടെണ്ടറുകള്‍ വിതരണം ചെയ്യും. ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് ടെണ്ടര്‍ തുറക്കും.
ടെണ്ടര്‍ ക്ഷണിച്ചു
കാക്കനാട്: കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയില്‍ 2018 ഏപ്രില്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് മെയിന്‍ ഗേറ്റിലും ഒപി ഗേറ്റിന്റെ പിന്നിലും സുരക്ഷ ജോലികള്‍ ചെയ്യുവാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 8 ഉച്ചകഴിഞ്ഞ് മൂന്നു വരെ ടെണ്ടറുകള്‍ വിതരണം ചെയ്യും. ഫെബ്രുവരി 9 ഉച്ചയ്ക്ക് 12 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് ടെണ്ടര്‍ തുറക്കും.
അഭിമുഖം 8,9 തീയതികളില്‍
കാക്കനാട്: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 8, 9 തീയതികളില്‍ പിഎച്ച്പി പ്രോഗ്രാമര്‍, ആന്‍ഡ്രോയ്ഡ് പ്രോഗ്രാമര്‍, ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ്, മെഷീന് ഓപ്പറേറ്റര്‍, ഓഫീസ് സ്റ്റാഫ്, ടെലികോളിംഗ് എക്സിക്യൂട്ടീവ്, സോഫ്റ്റ് വെയര്‍ ഫാക്കല്‍റ്റി, കൗണ്‍സിലേഴ്സ് എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. യോഗ്യത: ഐടിഐ ഡിപ്ലോമ, പ്ലസ് ടു, ഡിഗ്രി, എംസിഎ. പ്രായം:18 - 35.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- 0484-2422452 / 2427494.
- Log in to post comments