Skip to main content

സെമിനാര്‍ സംഘടിപ്പിച്ചു

 

    ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുത്തരിക്കണ്ടത്ത് നടക്കുന്ന വികസനോത്സവത്തിന്റെ ഭാഗമായി 'അനന്തപുരി 2020-2025' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.  അടുത്ത അഞ്ച് വര്‍ഷം കൊണ്ട് തലസ്്ഥാന നഗരത്തില്‍ നടപ്പാക്കാവുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രമുഖര്‍ സംസാരിച്ചു. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയും ജീവിത നിലവാരം ഉയര്‍ത്തിയുമുള്ള വികസന സാധ്യതകള്‍ സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടു. കോര്‍പറേഷനിലെ ഇനിയുള്ള അഞ്ച് വര്‍ഷത്തെ വികസന  പ്രവര്‍ത്തനങ്ങള്‍' എന്ന വിഷയത്തില്‍ ആറാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എസ്.എം വിജയാനന്ദ് സംസാരിച്ചു. 'നവ നഗരവും യുവജനങ്ങളും' എന്ന വിഷയത്തില്‍ ജോയ് ഇളമണ്‍, 'വനിത സൗഹൃദ നഗരം' എന്ന വിഷയത്തില്‍ ടി.എന്‍.സീമ എന്നിവരും പ്രഭാഷണം നടത്തി. 
(പി.ആര്‍.പി. 206/2020)

date