Post Category
ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു
ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിതരണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കുള്ള പരാതി പരിഹരിക്കുന്നതിനായി ജില്ലാ സിവില്‍ സപ്ലൈസ് വകുപ്പ് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. ഉപഭോക്താക്കളും ഏജന്‍സികളും ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ ഫോറത്തില്‍ ചര്‍ച്ചയായി. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് അനുവദിക്കാനും മരണം സംഭവിക്കുന്ന കേസുകളില്‍ ആറ് ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാനും തീരുമാനിച്ചു. ഗ്യാസ് സിലിണ്ടറുകളുടെ മാന്‍ഡേറ്ററി പരിശോധനകള്‍ക്ക് ജി.എസ്.റ്റി ഉള്‍പ്പെടെ 236 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാനും ഫോറത്തില്‍ തീരുമാനമായി. സിലിണ്ടര്‍ നല്‍കുന്ന സമയത്ത് ഉപഭോക്താവിന്റെ മുന്നില്‍ വച്ച് സീല്‍ പൊട്ടിച്ച് ചോര്‍ച്ച ഇല്ലെന്ന് ഉറപ്പു വരുത്താന്‍ വിതരണക്കാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.
(പി.ആര്‍.പി. 207/2020)
date
- Log in to post comments