Skip to main content

എല്‍.ഡി.ടൈപ്പിസ്റ്റ്: ജോലി ഒഴിവ്

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയില്‍ കാഴ്ച്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്.  

യോഗ്യത : എസ്.എസ്.എല്‍.സി., ടൈപ്പ്‌റൈറ്റിംഗ്  ഇംഗ്ലീഷ് (ലോവര്‍), ടൈപ്പ്‌റൈറ്റിംഗ് മലയാളം (ലോവര്‍), കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ് (ലോവര്‍)

പ്രായം     : 2017 ജനുവരി ഒന്നിന്    18 നും 41 നും മദ്ധ്യേ (നിയമാനുസൃത വയസ്സിളവ്  ബാധകം)  ശമ്പള സ്‌കെയില്‍ : രൂപ   19000  43600/ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നവംബര്‍ 30ന് മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

date