Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം

    തൊഴിലും നൈപുണ്യവും വകുപ്പ് സ്വകാര്യ മേഖലയിലെ   തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന് ആരംഭിച്ചിട്ടുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഉദേ്യാഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഈ മാസം 12ന് രാവിലെ 10 മുതല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് രജിസ്‌ട്രേഷന് സൗകര്യം ഒരുക്കിയിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്യുന്ന ഉദേ്യാഗാര്‍ഥികളെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2565452, 9745734942, 7356754522.                                                               

date