അതിക്രമങ്ങള്‍ക്കെതിരെയുള്ള കുടുംബശ്രീ കൂട്ടായ്മകള്‍ നാളെ (10ന്)
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ഒത്തുചേര്‍ന്ന് പ്രതിരോധിക്കുന്നതിനുള്ള കുടുംബശ്രീ ജെന്‍ഡര്‍ ക്യാമ്പയിന്‍ നാളെ ജില്ലയിലെ അയല്‍ക്കൂട്ടങ്ങളില്‍ നടക്കും. നീതം 2018 നീതിയ്ക്കായി ഒരു കൂട്ടായ്മ എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിട്ടു ള്ളത്. അതിക്രമങ്ങളെ സമൂഹമായി ചേര്‍ന്ന് പ്രതിരോധിക്കുന്നതിനും തടയുന്നതിനുമുള്ള മാര്‍ഗങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും. ഓരോ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഉറപ്പാക്കുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയറും കുടുംബശ്രീ തയാറാക്കിയിട്ടുണ്ട്. സംഗമത്തില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ചിത്രങ്ങളും സോഫ്റ്റ് വെയര്‍ വഴി രേഖപ്പെടുത്തും. അയല്‍ക്കൂട്ട കുടുംബസംഗങ്ങളിലെ ആശയങ്ങള്‍ വാര്‍ഡ് തലത്തില്‍ ക്രോഡീകരിച്ച് ഈ മാസം 17ന് പഞ്ചായത്തുതലത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സഹയാത്ര സംഗമത്തില്‍ ക്രോഡീകരണ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് അതിക്രമങ്ങള്‍ക്കെതിരെയുള്ള സഹയാത്ര സംഗമം തിരുവനന്തപുരത്ത് നടക്കും.
- Log in to post comments