Skip to main content

കോവിഡ് 19 : എന്താണ് ഇന്‍ക്യുബേഷന്‍ പിരീഡ്?

 

  • രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്ന സമയം മുതല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുളള സമയമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്.
  • ഉദാഹരണത്തിന് ചിക്കന്‍ പോക്‌സ് ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഏഴു മുതല്‍ 14 ദിവസം കഴിഞ്ഞാകും പനിയും മറ്റ് ലക്ഷണങ്ങളും കണ്ടുതുടങ്ങുക. ഓരോ രോഗത്തിനും ഈ കാലയളവ് വ്യത്യസ്തമായിരിക്കും.
  • ഇന്‍ക്യുബേഷന്‍ പിരീഡില്‍ ശരീരത്തില്‍ പ്രവേശിച്ച രോഗാണു പലമടങ്ങായി വര്‍ദ്ധിക്കുകയും ശരീരത്തിലെ കോശങ്ങളെ ബാധിക്കുകയും ചെയ്യുന്നു.
  • ഇന്‍ക്യുബേഷന്‍ പിരീഡില്‍ നടത്തുന്ന മെഡിക്കല്‍ ടെസ്റ്റുകളിലൂടെ രോഗം നിര്‍ണ്ണയിക്കാനുളള സാധ്യത വളരെ കുറവാണ്.
  • ഇന്‍ക്യുബേഷന്‍ പിരീഡില്‍ കൊറോണ വൈറസ് ടെസ്റ്റ് നെഗറ്റീവ് ആയാലും ഐസോലേഷന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.
  • ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ഇന്‍ക്യുബേഷന്‍ പിരീഡില്‍ എപ്പോള്‍ വേണമെങ്കിലും ഫലം പോസിറ്റീവ് ആകാം.
date