Post Category
ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ജനറല്‍,
ഗൈനക് വിഭാഗങ്ങളിലേക്കാവശ്യമായ സര്‍ജറി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. 5 ലക്ഷം രൂപയാണ് അടങ്കല്‍ തുക. ഫെബ്രുവരി 22 ന് 11 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അതേദിവസം ഉച്ചക്ക് രണ്ടിന് ദര്‍ഘാസുകള്‍ തുറക്കും. ഫെബ്രുവരി 21ന് അഞ്ച് മണിവരെ ദര്‍ഘാസ് ഫോറങ്ങള്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടാവുന്നതാണെന്ന് നിലമ്പൂര്‍ ഗവ. ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04931 220351
date
- Log in to post comments