Skip to main content

സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കായി നബാര്‍ഡ് ശില്പശാല

നബാര്‍ഡ് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചു സന്നദ്ധ സംഘടനാ ഭാരവാഹികള്‍ക്കായി നടത്തിയ ജില്ലാതല ശില്‍പശാല അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജെയിംസ് പി ജോര്‍ജ് ഉത്ഘാടനം ചെയ്തു. നെഹ്‌റു യുവ കേന്ദ്രയുമായി ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ കുഞ്ഞഹമ്മദ് അദ്ധ്യക്ഷനായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ വി. ഉമ്മര്‍കോയ, ജവഹര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡണ്ട് സനല്‍ ജോസഫ്, ഭൂമി വികാസ് മണ്ഡല്‍ ചെയര്‍മാന്‍ എന്‍.ബി.എന്‍ നമ്പ്യാര്‍, സേവ സെക്രട്ടറി ഷാജു എന്നിവര്‍ പ്രസംഗിച്ചു. നബാര്‍ഡ് ഡിസ്ട്രിക്ട്  ഡെവലപ്‌മെന്റ്  മാനേജര്‍ പദ്ധതി വിശദീകരണം നടത്തി.

 

date