Skip to main content
കലോത്സവം

ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവം തുടങ്ങി

ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവം ചിറ്റുമല ബ്‌ളോക്കോഫീസില്‍ തുടങ്ങി. മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജാതി-മത-വര്‍ണ-ലിംഗ വിവേചനം തിരികെ കൊണ്ടു വരാന്‍ രാജ്യത്ത് ശ്രമങ്ങള്‍ നടക്കവെ ഇവയെ മറികടക്കാന്‍ കലോത്സവങ്ങള്‍ക്കാകുമെന്ന് മന്ത്രി പറഞ്ഞു. സാക്ഷരത സാര്‍ത്ഥമാക്കാന്‍ തുടര്‍ പഠനം അനിവാര്യമാണ്. അതിന് തയ്യാറാകുന്നതിനൊപ്പം കലാപരമായ കഴിവുകള്‍ കൂടി വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് കൂടി സാക്ഷരതാ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി. 

കോവൂര്‍ കുഞ്ഞുമോന്‍ എം. എല്‍. എ . ഫ്‌ളാഗ് ഓഫ് ചെയ്ത നിറപകിട്ടാര്‍ന്ന ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ അധ്യക്ഷയായി, വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, ചിറ്റുമല ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. പി. ഹരിഹരനുണ്ണിത്താന്‍ , പ്രേരക്മാര്‍,  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ട്രാന്‍സ്‌ജെന്‍ഡര്‍മാരടക്കം ഇവിടെ നടക്കുന്ന നാടന്‍ കലാ മത്സരങ്ങള്‍, വായനാ മത്സരം, രചനാ മത്സരങ്ങള്‍ എന്നിവയില്‍ മത്സരിക്കുന്നുണ്ട്. ഇതര സംസ്ഥാന പഠിതാക്കള്‍ക്കായും മത്സരങ്ങളുണ്ട്. 
 

date