Post Category
കിറ്റ്‌സിന് അംഗീകാരം
ചൈനയില്‍ നടന്ന യു.എന്‍.ഡബ്ല്യു.റ്റി.ഒ യുടെ 22-ാമത് ജനറല്‍ അസംബ്ലി യോഗത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കിറ്റ്‌സിനെ ദക്ഷിണേഷ്യന്‍ മേഖലയിലെ അഫിലിയേറ്റഡ് അംഗങ്ങളുടെ വൈസ് പ്രസിഡന്റായും ബോര്‍ഡ് അംഗമായും തിരഞ്ഞെടുത്തതായി ഡയറക്ടര്‍ അറിയിച്ചു. 2013, 2015 വര്‍ഷങ്ങളിലും ഈ അഗീകാരം കിറ്റ്‌സിന് ലഭിച്ചിരുന്നു. ലോക ടൂറിസം സംഘടനയില്‍ 158 രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളും 500 അഫിലിയേറ്റഡ് അംഗങ്ങളുമുണ്ട്.
പി.എന്‍.എക്‌സ്.533/18
date
- Log in to post comments