Skip to main content

കോവിഡ് 19; ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കി പരിശോധനകള്‍ തുടരുന്നു

പൊതുവിപണിയിലും റേഷന്‍ ഡിപ്പോകളിലും വിതരണത്തിന് ആവശ്യത്തിനുളള ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാര്‍ച്ച് മാസത്തെ റേഷന്‍ വാതില്‍പ്പടി വിതരണം പൂര്‍ത്തിയായി. ഏപ്രില്‍ മാസത്തെ ഭക്ഷ്യധാന്യങ്ങള്‍ എഫ് സി ഐ യില്‍ നിന്നും എടുത്ത് ഗോഡൗണുകളില്‍ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. മെയ്, ജൂണ്‍  മാസത്തെ ഭക്ഷ്യ വിഹിതം കൂടി ഇങ്ങനെ ശേഖരിക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കും. പൊതു   വിതരണ ശൃംഖല വഴിയുള്ള റേഷന്‍ വിതരണം യാതൊരു തടസവുമില്ലാതെ നടന്നു വരുന്നു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
എല്ലാ താലൂക്കുകളിലും താലൂക്ക് സപ്ലൈ ആഫീസര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുതല ഉദേ്യാഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത റെയ്ഡ് സജീവമാക്കിയിട്ടുണ്ട്. ജില്ലയിലെ ആറു താലൂക്കുകളിലായി പൊതുവിപണിയില്‍ ഇതുവരെ 149 പരിശോധനകള്‍ നടത്തി. അമിത വില ഈടാക്കല്‍, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവയ്‌ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചു. 19 ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തി. 

date