Skip to main content

ഹം സാത് ഹേ അതിഥി തൊഴിലാളികള്‍ക്കും സംരക്ഷണം

    കൊറോണ രോഗ വ്യാപന സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിനും ഭക്ഷണത്തിനും ജില്ലാ ഭരണകൂടത്തിന്റെ സഹായ പദ്ധതിയായ 'ഹം സാത് ഹേ' ആരംഭിച്ചു. ജില്ലയില്‍ പ്രത്യേക തൊഴിലുടമയുടെ കീഴിലല്ലാതെ തൊഴിലെടുക്കുന്നവരും തൊഴില്‍ നഷ്ടപ്പെട്ടതുമായ തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണ വിതരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ജോലി നഷ്ടമാവുകയും നാട്ടിലേക്ക് തിരികെ പോവാന്‍ സാധിക്കാതെയും വന്ന സാഹചര്യത്തിലാണ് ഇവരുടെ ഭക്ഷണം, ആരോഗ്യം എന്നിവ ഉറപ്പ് വരുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ജില്ലാ ലേബര്‍ ഓഫീസര്‍ക്കാണ് പദ്ധതിയുടെ ചുമതല.

date