ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: ഒരുക്കങ്ങള്‍ വിലയിരുത്തി
ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തേണ്ട ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഫെബ്രുവരി 16,17 തീയതികളിലാണ് ഉപരാഷട്രപതി കോഴിക്കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നത്. 16 ന് രാവിലെ തിരുവനന്തപുരത്തെ ത്തുന്ന വൈസ് പ്രസിഡന്റ് വൈകിട്ട് 6.30 നാണ് കരിപ്പൂരിലെത്തുന്നത്. ഉപരാഷ്ട്രപതിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം കോഴിക്കോട് കടവ് റിസോര്‍ട്ടിലേക്ക് പോകും. റോഡില്‍ തിരക്ക് പിടിച്ച സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിന് പൊതുമാരമത്ത് വിഭാഗത്തിന് ചുമതല നല്‍കി. എയര്‍പോര്‍ട്ട് ജങ്ഷന്‍, പുളിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ബാരിക്കേഡുള്‍ നിര്‍മ്മിക്കുക. 17 ന് വൈകിട്ട് 3.30 ന് ഉപരാഷട്രപതി കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി തിരിച്ചു പോകും.
ഉപരാഷ്ട്രപതിയുടെ വരവിന് മുന്നോടിയായി ഫെബ്രുവരി 15 ന് വൈകീട്ട് കരിപ്പൂര്‍ മുതല്‍ കോഴിക്കോട് ബൈപാസിലുള്ള കടവ് റിസോര്‍ട്ട് വരെയുള്ള പാതയില്‍ കാര്‍ യാത്രയുടെ റിഹേഴ്‌സല്‍ നടത്തും. ഈ സമയത്ത് ചെറിയ തോതിലുള്ള ഗതാഗത തടസ്സമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.
ഉപരാഷട്രപതിയുടെ സന്ദര്‍ശന ദിവസങ്ങളില്‍ റോഡിനു ഇരുവശങ്ങളിലും ട്രക്കുകളും മറ്റും പാര്‍ക്ക് ചെയ്യുന്നത് പരമാവധി ഒഴിവാക്കി സഹരിക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണയും അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ഡപ്യൂട്ടി കലക്ടര്‍ സി.അബ്ദുല്‍ റഷീദ്, ആര്‍.ഡി.ഒ മോബി. ജെ, ഡി.വൈ.എസ്.പി.മാരായ ജലീല്‍ തോട്ടത്തില്‍, ഉല്ലാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന, എച്ച്.എസ്.ഗീത കണിശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments