Skip to main content

കോവിഡ് 19 ജില്ലയില്‍ ആകെ 17,032 പേര്‍ ഗൃഹനിരീക്ഷണത്തില്‍

ജില്ലയില്‍  ഇന്നലെ (മാര്‍ച്ച് 30) 17,032 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 42 പേര്‍ വിദേശ പൗര•ാരാണ്. ദുബായില്‍ നിന്നുള്ള 1,954 പേര്‍ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയില്‍ നിന്ന് തിരികെ എത്തിയ 6,398 സ്വദേശികളും ഗൃഹനിരീക്ഷണത്തില്‍ ഉള്‍പ്പെടുന്നു. ആറു പേര്‍ ഗൃഹ നിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്നലെ പുതിയതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത് നാല് പേര്‍ മാത്രമാണ്. ഇവര്‍ ഉള്‍പ്പെടെ 17 പേര്‍ ഐ പി യില്‍ ഉണ്ട്.
ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 717 സാമ്പിളുകളില്‍ 94 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്.
നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. ജില്ലയില്‍ പോസിറ്റീവ് കേസു വന്ന സാഹചര്യത്തില്‍ ഓരോരുത്തരും അതീവ ജാഗ്രത പുലര്‍ത്തേണ്ടതും ഗൗരവം മനസ്സിലാക്കി സ്വയം നിയന്ത്രണം പാലിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

date