Post Category
കോവിഡ് 19 അതിഥി തൊഴിലാളികളുടെ സംരക്ഷണം; അവലോകന യോഗം ചേര്‍ന്നു
കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിഥി തൊഴിലാളികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് ആവശ്യത്തിന് ഭക്ഷണവും താമസ സൗകര്യവും ഉണ്ടെന്ന് കൃത്യമായി ഉറപ്പാക്കാന്‍ യോഗം നിര്‍ദേശിച്ചു. ജില്ലയിലെ 562 ക്യാമ്പുകളിലായി 9,585 അതിഥി തൊഴിലാളികള്‍ ഉണ്ടെന്നും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ പരിശോധനകള്‍ നടത്തണമെന്നും തൊഴിലുടമകള്‍ മുഖേന അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും.
date
- Log in to post comments