Post Category
കോവിഡ് 19 കര്‍ഷക തൊഴിലാളികള്‍ക്ക് ധനസഹായം
കൊറോണ ബാധിതരും നിരീക്ഷണത്തിലുള്ളവരുമായ കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ധനസഹായം നല്‍കും. അംഗത്തിന് 12 മാസത്തില്‍ കൂടുതല്‍ അംശദായ കുടിശിക ഉണ്ടാകാന്‍ പാടില്ല. കൊറോണ ബാധിച്ചയാള്‍/നിരീക്ഷണത്തിലുള്ളയാളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ക്ഷേമനിധി അംഗത്തിന്റെ പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അംഗം താമസിക്കുന്ന സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ മൊബൈല്‍ നമ്പര്‍, അംഗത്തിന്റെ മൊബൈല്‍ നമ്പര്‍, മേല്‍വിലാസം എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. മഴൃശംീൃസലൃ.സഹാ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ 7559085442, 9745576672 എന്നീ വാട്ട്‌സ് ആപ് നമ്പരുകളിലോ അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments