Skip to main content

നെഹ്‌റു ജയന്തി മത്സരങ്ങള്‍

ജവഹര്‍ലാല്‍ നെഹ്‌റു ജയന്തിയോടും നെഹ്‌റു യുവ കേന്ദ്ര സ്ഥാപകദിനത്തോടും അനുബന്ധിച്ച് ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പുസ്തകാസ്വാദനം, ക്വിസ് എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പ്രായം 15 നും 30 നും മദ്ധ്യേ. നെഹ്‌റുവിന്റെ 'വിശ്വചരിത്രാവലോകനം' എന്ന ഗ്രന്ഥത്തെ അധികരിച്ചുളള പുസ്തകാസ്വാദനം 10 പുറത്തില്‍ കവിയാതെ മലയാളത്തില്‍ നവംബര്‍ 10 നകം.

തൃശൂര്‍ നെഹ്‌റു യുവ കേന്ദ്രയുടെ ഓഫീസില്‍ ലഭിക്കണം. ലോക വിജ്ഞാനമാണ്  ക്വിസ് മത്സരവിഷയം. നവംബര്‍ 14 രാവിലെ 11 തൃശൂര്‍ നെഹ്‌റു യുവ കേന്ദ്രയിലാണ് മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  : 0487-2360355, 8086991746.  

 

date