Skip to main content

താത്പര്യപത്രം ക്ഷണിച്ചു

കൊച്ചി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന വസന്തോല്‍സവം 2017-18 നടത്തിപ്പിലേക്ക് ഏതെങ്കിലും സര്‍ക്കാര്‍ പരിപാടികള്‍ നടത്തി മുന്‍പരിചയമുളള പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു.

ഡിസംബര്‍ 22 മുതല്‍ ജനുവരി മൂന്ന് വരെ നടക്കുന്ന പരിപാടിക്കുളള മുഴുവന്‍ ചെലവും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സ്റ്റാള്‍ വരുമാനത്തിലൂടെയും ടിക്കറ്റ് കളക്ഷനിലൂടെയും കണ്ടെത്തി, ലാഭ വിഹിതം ഡിറ്റിപിസിയ്ക്ക് നല്‍കുന്നതിനുളള ഉത്തരവാദിത്വം ഏറ്റടുക്കാന്‍ താത്പര്യമുളളവര്‍ മാത്രം അപേക്ഷിക്കുക.

പൂരിപ്പിച്ച താത്പര്യപത്രം നവംബര്‍ 18-ന് രാവിലെ 11-ന് മുമ്പായി ഡിറ്റിപിസി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2367334.

date