Post Category
ക്വിസ് മത്സരം നടത്തും
ബാര്‍ട്ടണ്‍ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ്, മദ്രാസ് ഐ.ഐ.ടി, കേരളാ ജല അതോറിറ്റി എന്നിവര്‍ സംയുക്തമായി തിരുവനന്തപുരം നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലോക ജലദിനത്തോടനുബന്ധിച്ച് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും. തിരുവനന്തപുരം നഗരത്തിലെ ജലസ്രോതസുകള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ക്വിസ്. ഒരു വിദ്യാലയത്തിലെ നാല് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന രണ്ട് ടീമുകള്‍ക്ക് (ഒരു ടീമില്‍ രണ്ടു കുട്ടികള്‍) ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വഴി രജിസ്റ്റര്‍ ചെയ്യണം. പ്രവേശന ഫീസ് ഇല്ല. ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിജയികള്‍ക്ക് നല്‍കും. വെബ്‌സൈറ്റ്: www.gecbh.ac.in ഫോണ്‍: 7736136161
പി.എന്‍.എക്‌സ്.592/18
date
- Log in to post comments