Skip to main content

നിയമബോധവത്കരണം മൊബൈലിലൂടെ

കൊച്ചി: സംസ്ഥാന നിയമ സേവന അതോറിറ്റി (കെല്‍സ) റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസുമായി ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് നിയമ സഹായ സംവിധാനം ഒരുക്കുന്നു. നിയമ സേവന അതോറിറ്റിയുടെ സേവനങ്ങളെ സംബന്ധിച്ച അറിയിപ്പുകള്‍ മൊബൈല്‍ ഫോണ്‍ ശബ്ദസന്ദേശങ്ങളായി ജനങ്ങളിലേക്ക് എത്തിക്കുന്ന സംവിധാനമാണിത്.

 എറണാകുളത്തെ കെല്‍സ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസും കെല്‍സ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജസ്റ്റിസ് ആന്റണി ഡൊമിനിക് മൊബൈല്‍ ശബ്ദ സന്ദേശ സേവനം ഉദ്ഘാടനം ചെയ്തു. റിലയന്‍സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് വിവിധ നിയമ സേവന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ജില്ലാ ജഡ്ജിയും കെല്‍സ മെമ്പര്‍ സെക്രട്ടറിയുമായ കെ.സത്യന്‍ അറിയിച്ചു. 

നിയമ സേവന ദിനമായ നവംബര്‍ ഒമ്പതു മുതല്‍ കേരളത്തിലെ ഒരു ലക്ഷം ജനങ്ങള്‍ക്കായി വിവിധ നിയമ സേവന സഹായ വിവരങ്ങള്‍ സൗജന്യമായി റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് മൊബൈല്‍ സന്ദേശം വഴി എത്തിക്കും. റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജിനു വര്‍ഗീസ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നഫാസ് നാസര്‍, കണ്ടന്റ് മാനേജര്‍ അനൂപ് രാജന്‍ എന്നിവര്‍ പങ്കെടുത്തു.

date