Skip to main content

കേര ഹാനി നിരോധിച്ചു

 

കോട്ടയത്ത് ഭക്ഷ്യ വസ്തു എന്ന പേരില്‍ വിറ്റഴിച്ചിരുന്ന  ' കേരാ ഹാനി കോക്കനട്ട് ടെസ്റ്റാ ഓയില്‍ - പ്രൊപ്രൈറ്ററി ഫുഡ്' എന്ന ഉല്പന്നം ജില്ലയില്‍ നിരോധിച്ചതായി ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍  ശിവകുമാര്‍ അറിയിച്ചു. ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണയാണ് ഈ ഉല്പന്നത്തിലെ ഘടകമെന്ന് പരിശോധനയില്‍ തെളിഞ്ഞു.  കോയമ്പത്തൂര്‍ കേന്ദ്രമാക്കി  പ്രവര്‍ത്തിക്കുന്ന സ്വാഗത് ട്രേഡേഴ്‌സാണ്  ഭക്ഷ്യ വസ്തു എന്ന പേരില്‍ ഇത് നിര്‍മ്മിക്കുന്നത്. തൃശ്ശൂരിലെ എ.ജെ ആന്‍ഡ് സണ്‍സ്  പ്രൈവറ്റ് ലിമിറ്റഡ്, കോട്ടയത്തെ ബ്രദേഴ്‌സ് ഏജന്‍സീസ് എന്നിവയാണ് ഉല്പന്ന വിതരണം നടത്തിയത്. ഈ ഉല്പന്നത്തിന്റെ സ്റ്റോക്ക് ഏതു ഭക്ഷ്യ വില്പന ശാലയില്‍  കണ്ടെത്തിയാലും പ്രസ്തുത സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദു ചെയ്യുമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു. 

                                                  (കെ.ഐ.ഒ.പി.ആര്‍-324/18)   

date