Skip to main content

ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് 

 

കുടുംബശ്രീയുടെ വിവിധ സിഡിഎസ്സുകളില്‍ നിന്നും തെരഞ്ഞെടുത്ത 125 കുട്ടികള്‍ക്കായി കളിക്കൂട്ടം എന്ന പേരില്‍ ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് നടത്തുന്നു.  ഫെബ്രുവരി 17, 18 തീയതികളില്‍ മാങ്ങാനം ക്രൈസ്തവാശ്രമത്തിലാണ് ക്യാമ്പ്. ഫെബ്രുവരി 17 രാവിലെ 10ന് വിജയപുരം വാര്‍ഡ് മെമ്പര്‍ ബിജു അമ്പലത്തിങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് പി.എന്‍ സ്വാഗതവും എഡിഎംസി റ്റിജി പ്രഭാകരന്‍ നന്ദിയും പറയും. 

 രണ്ടു ദിനങ്ങളിലായി നടക്കുന്ന കളിക്കൂട്ടത്തില്‍ കഥ, കവിത, ചിത്രരചന, അഭിനയം, ഫോട്ടോഗ്രാഫി,യോഗ, കാര്‍ട്ടൂണ്‍ എന്നീ മേഖലകളില്‍  പ്രഗത്ഭരായ വ്യക്തികള്‍ കുട്ടികളുമായി സംവദിക്കും. എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രൈനിംഗ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ട രാമന്‍ വിശിഷ്ടാതിഥി ആയിരിക്കും. 18ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കുടുംബശ്രീ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ മുഖ്യാതിഥിയായിരിക്കും. ഉജ്വലബാല്യം പുരസ്‌കാര ജേതാവ് മാസ്റ്റര്‍ ശ്രീദേവിനെ ചടങ്ങില്‍ ആദരിക്കും. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. വിജയപുരം പഞ്ചായത്ത് വികസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു അമ്പലത്തിങ്കല്‍, മെമ്പര്‍ സോമിനി ദാസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനോയ് വി ജെ, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ പി ആര്‍ രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

                                                  (കെ.ഐ.ഒ.പി.ആര്‍-325/18)   

date