Skip to main content

കേള്‍വി വൈകല്യമുള്ളവര്‍ക്ക് മത്സര പരീക്ഷ പരിശീലനം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭിന്നശേഷിക്കാര്‍ക്കുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം (തിരുവനന്തപുരം) കേള്‍വി വൈകല്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ മത്സര പരീക്ഷ പരിശീലനം നടത്തുന്നു.  തിരുവനന്തപുരം നാലാഞ്ചിറയില്‍ നടത്തുന്ന പരിശീലനത്തിന് 18 നും 35 നുമിടയില്‍ പ്രായമായ കേള്‍വി വൈകല്യമുള്ളവര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കാം.  വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ നവംബര്‍ 20 നകം ഡെപ്യൂട്ടി ഡയറക്ടര്‍, ഭിന്നശേഷിക്കാര്‍ക്കുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം, നാലാഞ്ചിറ പി.ഒ, തിരുവനന്തപുരം-695 015. എന്ന വിലാസത്തില്‍ അയയ്ക്കണം.  ഫോണ്‍ 0471-2530371, 2531175.  ഇ-മെയില്‍ :  vrctvm@nic.in.  ക്ലാസുകള്‍ ഡിസംബര്‍ നാലിന് ആരംഭിക്കും.  

പി.എന്‍.എക്‌സ്.4761/17

date