Skip to main content

മേലെ ചൊവ്വ അടിപ്പാത: കിഫ്ബിയില്‍നിന്ന്  27.59 കോടി രൂപയുടെ ധനാനുമതി

കണ്ണൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനു വേണ്ടി 2016-17 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ദേശീയപാത 66 മേലെചൊവ്വ അണ്ടര്‍ പാസിന് 27.59 കോടി രൂപ കിഫ്ബിയില്‍ നിന്നും ധനാനുമതിയായി. നേരത്തേ പൊതുമരാമത്ത് വകുപ്പ് ഈ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിരുന്നു. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഓഫ് കേരളക്കാണ് നിര്‍മ്മാണ ചുമതല.  ധനാനുമതി കൂടി ലഭിച്ച സഹചര്യത്തില്‍ മേലെചൊവ്വ അടിപ്പാത നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പൊതുമരാമത്ത് വകുപ്പിനോട് അഭ്യര്‍ത്ഥിച്ചു. കണ്ണൂര്‍ കാലത്തിനൊപ്പം വികസന ക്യാമ്പയിനില്‍ നിര്‍ദ്ദേശിച്ച പദ്ധതിയാണ് മേലെചൊവ്വ അടിപ്പാത നിര്‍മ്മാണം.
പി.എന്‍.സി/389/2018
 

date