മുഖ്യമന്ത്രിയ്ക്ക് മറുപടികത്ത്; സമ്മാനവിതരണം ഇന്ന്
ഹരിതകേരളം-പരിസ്ഥിതി ജലസംരക്ഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച കത്തിന് മറുപടി കത്ത് എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കുളള സമ്മാനവിതരണം ഇന്ന് (17) നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് വിഎച്ച്എസ്എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനദാനം നിര്‍വ്വഹിക്കും.
ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കാസര്‍കോട് ജില്ലയ്ക്കാണ്. കമ്പല്ലൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സുബിന എം ആണ് സംസ്ഥാനതല ജേതാവായത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പെരിയ ജിഎച്ച് എസ്എസിലെ അശ്വന്ത് അശോക് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹനായി. യു പി വിഭാഗത്തില്‍ ചെമ്മനാട് വെസ്റ്റ് ഗവ. യു പി സ്‌കൂളിലെ അഖില്‍ നമ്പ്യാര്‍ മൂന്നാം സമ്മാനത്തിനും ഓലാട്ട് കെകെഎന്‍എംഎ യു പി സ്‌കൂളിലെ ധനശ്രീ എ വി, നീലേശ്വരം ചാത്തമത്ത് എയുപി സ്‌കൂളിലെ കീര്‍ത്തന എസ് രാജീവ് എന്നിവര്‍ പ്രോത്സാഹനസമ്മാനത്തിനും അര്‍ഹരായി.
- Log in to post comments